
2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റസ് ലോഗിനിൽ ജൂൺ 18-ന് വൈകിട്ട് മൂന്ന് മണി വരെ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ തിരുത്തലുകൾ ( പേര്, മൊബൈൽ നമ്പർ, ഇ – മെയിൽ ഐ.ഡി. എന്നിവ ഒഴികെ ) വരുത്തുന്നതിനുള്ള സൗകര്യം ജൂൺ 18-ന് വൈകിട്ട് മൂന്ന് മണി വരെ ലഭ്യമാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. Edit / Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചവർ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താകും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടാകൂ. തെറ്റായ വിവരങ്ങള്‍ നല്കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാകും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് നൽകിയ മാര്‍ക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്ടു തലത്തിലുള്ളതാണെന്നും നോണ്‍ – ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023, 2024, 2025 വര്‍ഷങ്ങളില്‍ VHSE – NSQF സ്കീമില്‍ പ്ലസ്ടു പാസായവർ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം. വിശദവിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 7017.