കാലിക്കറ്റിലെ ഒഴിവുള്ള ബിരുദ-പി.ജി. പ്രോഗ്രാമുകളിലേക്ക് 15 വരെ രജിസ്റ്റര്‍ ചെയ്യാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന എം.സി.എ, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്‌സി. ജനറല്‍ ബയോടെക്‌നോളജി, എം.എ. ഫോക്‌ലോര്‍, എം.എസ്.ഡബ്ല്യു, എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എം.ടെക്. നാനോസയന്‍സ്, എം.എ. സംസ്‌കൃതം, എം.എ. ഫിലോസഫി, ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, എല്‍.എല്‍.എം. എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി  ഡിസംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8


വിജ്ഞാപന പ്രകാരം വിവിധ പ്രോഗ്രാമുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 650/- രൂപ. എസ്.സി/എസ്.ടി. 440/- രൂപ.   (എം.ടെക്. നാനോ സയന്‍സ് – അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 835/- രൂപ. എസ്.സി/എസ്.ടി. 560/- രൂപ.)
പ്രവേശനം മാര്‍ക്കടിസ്ഥാനത്തില്‍ ആയിരിക്കും. പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ മാര്‍ക്ക് വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017.

error: Content is protected !!