നിറങ്ങളില്‍ നിറഞ്ഞ് സര്‍വകലാശാലാ എന്‍.എസ്.എസ്. ഓഫീസ്

കാലിക്കറ്റ് സര്‍വകലാശാലയുടെ എന്‍.എസ്.എസ്. ഓഫീസ് ചുവരുകള്‍ക്ക് നിറം പകര്‍ന്ന് വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. സേവന സന്ദേശങ്ങളും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വ്യക്തമാക്കുന്ന മനോഹര ചിത്രങ്ങളാണ് ഇവിടെ വരച്ചിരിക്കുന്നത്. ഭവനനിര്‍മാണം, കൃഷി, ലഹരിവിരുദ്ധ ബോധവത്കരണം, വയോജന സംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയ സേവനപദ്ധതികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ 20 വൊളന്റിയര്‍മാര്‍ എത്തി. കോഴിക്കോട് ഗവ. ലോ കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, അല്‍ ഇര്‍ഷാദ് കോളേജ് ഓമശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി ഓഫീസും പരിസരവും മിഴിവാര്‍ന്നതാക്കുമെന്ന് എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി പറഞ്ഞു.  

സി.എച്ച്.എം.കെ. ലൈബ്രറി 22-ന് തുറക്കും

നവീകരണത്തിനായി അടച്ചിട്ടിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി 22-ന് പ്രവര്‍ത്തനം തുടങ്ങും. റഫറന്‍സ് വിഭാഗം ഒഴികെയുള്ളവയില്‍ സേവനം ലഭ്യമാകുമെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.      പി.ആര്‍. 1160/2022

അസി. പ്രൊഫസര്‍ നിയമനം – പാനല്‍ തയ്യാറാക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലാ സെല്‍ഫ് ഫിനാന്‍സിംഗ് സെന്ററുകളില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സിന് ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 10-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1161/2022

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 3-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.      പി.ആര്‍. 1162/2022

എം.ബി.എ. – വൈവ മാറ്റി

സപ്തംബര്‍ 14-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച് എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവ 20-ലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.      പി.ആര്‍. 1163/2022

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.       പി.ആര്‍. 1164/2022

പരീക്ഷ മാറ്റി

ആഗസ്ത് 26, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍, കോര്‍ കോഴ്‌സ് പേപ്പറുകളുടെ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.     പി.ആര്‍. 1165/2022

പരീക്ഷ

മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 29, 30, 31 തീയതികളില്‍ നടക്കും.     പി.ആര്‍. 1166/2022

error: Content is protected !!