Wednesday, August 20

ചെമ്മാട് പ്രതിഭയുടെ കീഴില്‍ വയലാര്‍ സ്മൃതി സംഘടിപ്പിച്ചു

തിരൂരങ്ങാടി : മലയാള കവിത, ഗാന ശാഖകളില്‍ കാല്പനികതയുടെ ഒരു കാലഘട്ടം തീര്‍ത്ത അനശ്വരനായ വയലാര്‍ രാമവര്‍മ്മയുടെ ഓര്‍മ്മദിനം വയലാര്‍ സ്മൃതി എന്ന പേരില്‍ ചെമ്മാട് പ്രതിഭ ലൈബ്രറിയില്‍ ആചരിച്ചു. ലൈബ്രറിയിലെ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് കണ്‍വീനര്‍ രാജീവ് റാം, ബാലവേദി കണ്‍വീനര്‍ അനില്‍കുമാര്‍ കരുമാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വയലാറിന്റെ അനശ്വര ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്മൃതി സന്ധ്യ എന്ന സംഗീത പരിപാടിയും ഉണ്ടായി. അനില്‍ കുമാര്‍, രാജേഷ്, മുജീബ്, മധു പരപ്പനങ്ങാടി, ബാലുമാഷ്, തുളസിദാസ്, അബ്ദുള്ളക്കുട്ടി,രാജീവ് റാം (ഹാര്‍മോണിയം ) പോഞ്ചത്ത് ഭാസ്‌കരന്‍ ( തബല ) എ ടി ശ്രീകുമാര്‍ ( ട്രിപ്പിള്‍ ഡ്രം) തുടങ്ങിയവര്‍ സ്മൃതി സന്ധ്യയില്‍ പങ്കെടുത്തു

error: Content is protected !!