ലഹരിക്കെതിരെ വെളിമുക്ക് കൂഫ മഹല്ല് കമ്മറ്റി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഒന്നാം ഘട്ട രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം നടത്തി .
ഇഹ്‌യാഉദ്ദീൻ
സെക്കണ്ടറി മദ്രസയിൽ
സ്ത്രീ രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ ബോധവത്‌കരണം പൊന്നാനി എഎസ്ഐ റുബീന മാളിയേക്കൽ ഉൽഘാടനം ചെയ്തു. നെഷാ മുക്ത് ഭാരത് ജില്ലാ കോർഡിനേറ്റർ
ബി ഹരികുമാർ ക്ലാസെടുത്തു.
പുരുഷ രക്ഷിതാക്കൾക്കുള്ള ബോധവൽകരണം
മുനവ്വിറുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിൽ തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു.
പ്രശസ്ത കൗൺസിലർ മുഹ്സിൻ ക്ലാസെടുത്തു.
കൂഫ ജുമാ മസ്ജിദ് ഖത്വീബ് അബ്ദുൽ മജീദ് സഖാഫി ഇരു ക്ലാസുകൾകളിലും ഉത്‌ബോധനം നടത്തി .
ചടങ്ങിൽ യു അബൂബക്കർ ഹാജി, പി എം അബൂബക്കർ ,മലയിൽ സൈതലവി മുസല്യാർ, പി എം അബ്ദുറഹിമാൻ മുസ്ലിയാർ സംബന്ധിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, യുവാക്കൾ, വിദ്യാർഥികൾ എന്നിവർക്കുള്ള ബോധവൽകരണ ക്‌ളാസുകൾ , തുടങ്ങിയവ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ആവിഷ്കരിച്ചിട്ടുണ്ട്.
ലഹരി മുക്ത ഗ്രാമമായി കൂഫ പ്രദേശത്തെ സജ്ജമാക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യമെന്ന്
കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.