തിരൂരങ്ങാടി: വെളിമുക്ക് വി ജെ പള്ളി എ എം യുപി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശതസ്മിതം പരിപാടിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു.നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മാനേജര്‍ ഹാജി പികെ മുഹമ്മദ് നിര്‍വഹിച്ചു.
മത്സരത്തില്‍ പി മുഹമ്മദ് അന്‍ഫാസ് , കെടി മുഹമ്മദ് മുബഷിര്‍, എം ടി അജ്മല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നൗഷാദ് തിരുത്തുമ്മല്‍ നല്‍കി.
കായിക വകുപ്പ് ചെയര്‍മാന്‍ സിപി യൂനുസ് , അഡ്വ: സിപി മുസ്തഫ, ചെമ്പന്‍ സിദ്ധീഖ്, അച്ചി റഹൂഫ്, മുനീര്‍ ചോനാരി,സി മുനീര്‍, എം എലി അസ്‌കര്‍, സി ജമാല്‍,കെ എം അബ്ദുള്ള എന്നിവര്‍ നേതൃത്വം നല്‍കി