
വേങ്ങര : ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരായവർക്ക് കലാമേള നടത്തി. “വർണ്ണം – 2025” എന്ന് പേരിട്ട പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ അദ്ധ്യക്ഷയായ ചടങ്ങിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു.
വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ, ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫിയമലേക്കാരൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, ബ്ലോക്ക് ഡിവിഷൻ മെമ്പർ രാധാ രമേശ്, അഡീഷണൽ സി.ഡി.പി.ഒ സുജാത മണിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വേങ്ങര സി.ഡി.പി.ഒ ശാന്തകുമാരി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി നൂറ്റിഅൻപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാന വിതരണവും നടത്തി.