
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ദേശീയ മത്സ്യ കര്‍ഷക ദിനവും മത്സ്യ കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡണ്ട് മ്രണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിന് അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ ലി.സി ടി.വി സ്വാഗതം ആശംസിച്ചു. തെന്നല ഗ്രാമ പഞ്ചായത്തിലെ അബ്ദുല്‍ കരീമിനെ മികച്ച മത്സ്യ കര്‍ഷകനായും, പറപ്പൂര്‍ പഞ്ചായത്തിലെ യൂസഫ് കെ.കെ യെ മികച്ച അലങ്കാര മത്സ്യ കര്‍ഷകനായും, എടരിക്കോട് പഞ്ചായത്തിലെ പാത്തുമ്മ തയ്യിലിനെ മികച്ച മുതിര്‍ന്ന മത്സ്യ കര്‍ഷകയായും ആദരിച്ചു. തുടര്‍ന്ന് മത്സ്യ കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസല്‍, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മന്‍സൂര്‍ കോയ തങ്ങള്‍, കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹംസ യു.എം, പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സലീമ ടീച്ചര്‍, എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസലുദ്ദീന്‍ ടി, ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ മലേക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഫീര്‍ ബാബു പി.പി, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹിജാബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അക്വാ കള്‍ച്ചര്‍ പ്രമോട്ടറായ മുഹമ്മദ് ഷഫീര്‍ എ, മത്സ്യ കൃഷി പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. മലപ്പുറം ബ്ലോക്ക് അക്വാ കള്‍ച്ചര്‍ പ്രമോട്ടറായ ഗ്രീഷ്മ കെ.പി ചടങ്ങില്‍ സംബന്ധിച്ചു. അക്വാ കള്‍ച്ചര്‍ പ്രമോട്ടറായ നൂബിയ നന്ദി പ്രകാശിപ്പിച്ചു.