എടക്കാപറമ്പ് ജിഎല്‍പി സ്‌കൂളിലേക്കാവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നല്‍കി

Copy LinkWhatsAppFacebookTelegramMessengerShare

എടക്കാപറമ്പ് ജിഎല്‍പി സ്‌കൂളില്‍ ഒരുകോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും 8.17 ലക്ഷം രൂപ വിനിയോഗിച്ച പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നല്‍കി. പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഷംസു പിള്ളാട്ട് ഹെഡ്മിസ്ട്രസ് എന്നിവര്‍ക്ക് കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യില്‍, ചെയര്‍മാന്‍ പികെ സിദീഖ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.അനൂപ് , സികെ റഫീഖ്, ഇകെ ആലി മൊയ്തീന്‍ ,പൂക്കുത്ത് മുജീബ് സലീം പുള്ളാട്ട് ബഷീര്‍ അബ്ദുറഹിമാന്‍ അമീര്‍ ടി കെ സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!