ചക്ക പറിക്കാന്‍ ചോദിക്കാതെ തോട്ടിയെടുത്തു ; മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

കോട്ടയം: കോട്ടയം കറുകച്ചാലില്‍ ചക്ക പറിക്കാന്‍ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരില്‍ അയല്‍വാസിയായ മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി തങ്കമണി സ്വദേശി അജോ ജോര്‍ജിനെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അനുവാദമില്ലാതെ പ്രതിയുടെ വീട്ടിലെ തോട്ടി എടുത്തത്. പ്രകോപിതനായി വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തിയ പ്രതി അസഭ്യം പറഞ്ഞ ശേഷം മര്‍ദ്ദിക്കുകയും നിലത്തുവീണ വീട്ടമ്മയെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

error: Content is protected !!