കട തുടങ്ങുന്നതിനായുള്ള ലൈസന്‍സിന് കൈക്കൂലി ; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കോഴിക്കോട്: കട തുടങ്ങുന്നതിനായുള്ള ലൈസന്‍സ് നല്‍കാനായി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി ആണ് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. മുറ്റിച്ചിറ സ്വദേശിയായ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 2500 രൂപയാണ് ഷാജി കൈക്കൂലിയായി ആവശ്യപ്പെട്ടത്. 1000 രൂപ നല്‍കിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫില്‍ വിജിലന്‍സിനെ സമീപിച്ചത്. ഷാജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

error: Content is protected !!