Tag: Loksabha election 2024

ലോക് സഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍
Malappuram

ലോക് സഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക് സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജും മലപ്പുറം ലോക് സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജും വയനാട് ലോക് സഭാ മണ്ഡലത്തില്‍ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക...
Malappuram

തിരഞ്ഞെടുപ്പ്: ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഇലക്ഷൻ കൺട്രോൾ റൂം

ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന ഇലക്ഷൻ കൺട്രോൾ റൂമാണ് ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേയും വിവരങ്ങൾ ഏകോപിപ്പിച്ചത്. ജില്ലയിലെ ഓരോ മണിക്കൂറിലേയും പുതുക്കിയ വിവരങ്ങൾ കൺട്രോൾ റൂമിന്റെ സഹായത്തോടെ ഇലക്ഷൻ കമ്മീഷന്റെ പോൾ മാനേജർ ആപ്പിലേക്കും രണ്ട് മണിക്കൂർ കൂടുമ്പോൾ ഇ-കോർ സൈറ്റിലേക്കും നൽകി പൊതുജനങ്ങളിലെത്തിക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസവും തിരഞ്ഞെടുപ്പ് ദിവസമായ ഇന്നും (വെള്ളി) ഇലക്ഷൻ കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിന്റെ തലേദിവസം പോളിങ് സാമഗ്രികൾ റിസപ്ഷൻ സെന്ററിൽ നിന്നും ഓരോ പോളിങ് ബൂത്തുകളിൽ എത്തുന്നത് വരെയുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂം മുഖേന ഏകോപിപ്പിച്ചു. തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെ മോക്ക് പോൾ ആരംഭിക്കുന്നത് മുതൽ...
Other

സംസ്ഥാനത്ത് പോളിങ്ങില്‍ വന്‍ ഇടിവ്

കേരളത്തില്‍ 71.16 ശതമാനം പോളിങ്.സംസ്ഥാനത്തെ പോളിങ്ങില്‍ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേര്‍ക്കാതെയാണ് ഈ കണക്ക്. തപാല്‍വോട്ടുകള്‍ ചേര്‍ക്കുമ്പോള്‍ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വര്‍ഷത്തിനിടെയുള്ള റെക്കോര്‍ഡ് പോളിങ്ങായിരുന്നു അന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു. കനത്ത ചൂടു കാരണം വോട്ടര്‍മാര്‍ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തല്‍. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി. തിരുവനന്ത...
Kerala

കന്നിവോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങിനെ…

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്നത്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്ക് വോട്ടിങ് പ്രക്രിയയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എങ്ങിനെയാണ് വോട്ട് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ പറഞ്ഞു. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങിനെ: 1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു 2. വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു 3. ഫസ്റ്റ് പോളിങ് ഓഫീസര്‍ താങ്കളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍...
Malappuram

വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ് (എപിക്) ആണ്. എന്നാല്‍ എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം.വോട്ടര്‍ ഐഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.*ആധാര്‍ കാര്‍ഡ്*എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്*ഡ്രൈവിംഗ് ലൈസന്‍സ്*പാന്‍ കാര്‍ഡ്*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറ...
Malappuram

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും ; മാതൃകാപെരുമാറ്റച്ചട്ടം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ഏപ്രില്‍ 24 വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്സിറ്റ് പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടും കൂടിയോ ശിക...
Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : ജില്ലാ കളക്ടര്‍

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 16,96,709 പേര്‍ പുരുഷന്മാരും 16,97,132 പേര്‍ സ്ത്രീകളും 43 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. കന്നി വോട്ടര്‍മാരായി 82,286 പേരും വോട്ട് രേഖപ്പെടുത്തും. ഏപ്രില്‍ 26 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലായി എട്ട് സ്ഥാനാര്‍ത്ഥികള്‍ വീതമാണ് മത്സര രംഗത്തുള്ളത്. 23 ഓക്‌സിലറി ബൂത്തുകളടക്കം ജില്ലയില്‍ ആകെ 2798 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. മലപ്പുറം, പൊന്നാനി, വയനാട് നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ ആകെ 80 മാതൃകാ പോളിങ് സ്റ്റേഷനുകളും സ്ത്രീ ജീവനക്കാര്‍ ...
Kerala

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി (വിഎഫ്‌സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഏപ്രില്‍ 22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥര്‍ തപാല്‍വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പോളിങ് ദിവസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളളവരും ഫോം 12ല്‍ പോസ്റ്റല്‍വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിച്ചവരുമായ ജീവനക്കാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണകേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി വിഎല്‍സികളിലെത്തി തപാല്‍ വോട്ട...
Local news

ഹരിത നേതാക്കൾ പൊന്നാനിയിൽ പ്രചരണത്തിനെത്തി

തിരൂർ: എം.എസ്.എഫ് ഹരിതനേതാക്കൾ ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തി. സംസ്ഥാന ചെയർപേഴ്സൺ ഷഹീദാ റാഷിദ്, വൈസ് ചെയർപേഴ്സൺ ആയിശാ മറിയം,ട്രഷറർ നയന സുരേഷ്,കൺവീനർ ഫിദാ അഷ്റഫ് എന്നിവരാണ് പ്രചരണത്തിനെത്തിയത്. മണ്ഡലത്തിൽ പൊന്നാനി, തവനൂർ, തിരൂർ മണ്ഡലങ്ങളിലെ ധാരാളം കുടുംബയോഗങ്ങളിലും സമദാനിയുടെ പര്യടനത്തിൻ്റെ മുന്നോടിയായി കവലകളിലും നേതാക്കൾ പ്രസംഗിച്ചു. പൊന്നാനിയിലെ ജനങ്ങൾ ഡോ. സമദാനിക്കൊപ്പമാണെന്നത് സുവ്യക്തമായെന്ന് ഷഹീദാ റാഷിദ് പറഞ്ഞു. ഇവർ പിന്നീട് ഇ.ടി മുഹമ്മദ് ബഷീറിന് വേണ്ടി വോട്ടഭ്യർഥിക്കാനായി മലപ്പുറത്തേക്ക് പോയി. ...
Kerala

വീട്ടില്‍ വോട്ട് : ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനം

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,42,799 പേര്‍ വീട്ടില്‍ വോട്ടു ചെയ്തു. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു. ഏപ്രില്‍ 25 വരെ വീട്ടില്‍ വോട്ട് തുടരും. പോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പ് സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കും. വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്ത മെറ്റല്‍ ബോക്‌സുകളില്‍ ശേഖരിക്കുകയും പ...
Malappuram

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഇന്ന് കൂടി; ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്നു കൂടി അവസരം. മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ്‍ഫ്രന്‍സ് ഹാളുമാണ് വോട്ടെടുപ്പു കേന്ദ്രമായി സജ്ജീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു ദിവസം ഡ്യൂട്ടിയിലുള്ള, പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയവര്‍ക്കുള്ള വോട്ടെടുപ്പ് ചൊവ്വ, ബുധന്‍ (ഏപ്രില്‍ 23,24) ദിവങ്ങളിലായി ഇതേ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്...
Malappuram

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി : ആദ്യ ദിനം വോട്ട് രേഖപ്പെടുത്തിയത് 122 പേര്‍

മലപ്പുറം : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പിന് തുടക്കമായി. മലപ്പുറത്തും നിലമ്പൂരിലും പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളിലെത്തിയാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും കൂടി (ഏപ്രില്‍ 21, 22) വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ടിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മലപ്പുറം, പൊന്നാനി (തൃത്താല നിയോജക മണ്ഡലം ഒഴികെ) ലോക് സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലും വയനാട് ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നിലമ്പൂര്‍ (നോര്‍ത്ത്) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റ് കോണ...
Kerala

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്

വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ ലോക്‌സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാന്‍ ആപ്പുമായെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ഹെല്‍പ്പ് ലൈന്‍ ആപ്പാണ് വോട്ടര്‍മാര്‍ക്ക് വേണ്ട അവശ്യവിവരങ്ങളെല്ലാം ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൗരന്മാരെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടുത്താനും അവര്‍ക്കാവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യ...
Malappuram, Other

ലോക് സഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍, ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തിട്ടുള്ളതില്‍ തിരൂരങ്ങാടിയും

ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെയും പൊലീസ്, എക്‌സൈസ്, ഡി.ആര്‍.ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 16.86 കോടി രൂപയുടെ വസ്തുക്കള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെയുള്ള കണക്കാണിത്. മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1. 53 കോടി രൂപ പണമായും 11.55 ലക്ഷം രൂപ വില വരുന്ന 1214.65 ലിറ്റര്‍ മദ്യവും, 3.80 കോടി രൂപ വിലവരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള 22.47 കിലോഗ്രാം മയക്കുമരുന്നും 69. 93 ലക്ഷം രൂപ വില വരുന്ന മറ്റു വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം 10.71 കോടി രൂപയുടെ 14.68 കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലും കൊണ്ടോട്ട...
Local news

വെള്ളിയാഴ്ച വോട്ട് ദിനം :ജുമുഅ: സമയം ക്രമീകരിച്ച് പന്താരങ്ങാടി മഹല്ല്

തിരൂരങ്ങാടി : ഏപ്രില്‍ 26 ന് വെള്ളിയാഴ്ച്ച കേരളത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മുസ്ലിംകള്‍ക്കിടയില്‍ ജുമുഅ: നിസ്‌കാരവുമായി ബന്ധപ്പെട്ട് നില നില്‍ക്കുന്ന ആശങ്ക പരിഹരിക്കുന്നതിന് പണ്ഡിതന്മാരുടെയും സമുദായ നേതാക്കളുടെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് സമയ ക്രമീകരണം നടത്താന്‍ പന്തരങ്ങാടി മുഈനുല്‍ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി തീരുമാനിച്ചു. അതിന്റെ ഭാഗമായി സംഘത്തിന് കീഴില്‍ വരുന്ന ബൂത്തുകള്‍ക്ക് പരിസരത്തുള്ള ജുമുഅത്ത് പള്ളികളില്‍ ഇലക്ഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും രണ്ട് ഘട്ടമായി ജുമുഅ നിര്‍വഹിക്കാന്‍ സാധ്യമാകുന്ന രീതിയില്‍ കരിപറമ്പ് കൊട്ടുവലക്കാട് ജുമുഅത്ത് പള്ളി, കക്കുന്നത്ത് പാറ ജുമുഅത്ത് പള്ളി എന്നിവയില്‍ 12.30 ന് തന്നെ ജുമുഅ: ആരംഭിച്ച് മറ്റു പ്രസംഗങ്ങളും ചടങ്ങുകളും ഒഴിവാക്കി 12.50 ന് ജുമുഅ അവസാനിപ്പിക്കുന്ന തരത്തില്‍ ഖുതുബയു...
Malappuram, Other

അബ്ബാസലി തങ്ങൾ പൊന്നാനിയിൽ പര്യടനം നടത്തി

പൊന്നാനി: ഐക്യ ജനാധിപത്യ മുന്നണി സാരഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പൊന്നാനി,മുതൂർ, ചേകന്നൂർ , മദിരശ്ശേരി, കുറുമ്പത്തൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ തങ്ങൾ പങ്കെടുത്തു. പൊന്നാനിയിൽ റസാഖ് പൊന്നാനി അധ്യക്ഷത വഹിച്ചു. അഷ്റഫ് കോക്കൂർ ആമുഖ പ്രഭാഷണം നടത്തി. ഖദീജ മൂത്തേടത്ത്,ബീവി പടിഞ്ഞാറകത്ത്, ഗംഗാധരൻ, എ അബ്ദുസ്സമദ്, കുഞ്ഞിമുഹമ്മദ് കടവനാട്, പി.കെ അഷ്റഫ്, ജയപ്രകാശ്, എ.എം രോഹിത്, പ്രഭിത കടവനാട്, പി. അബ്ദുല്ലഎന്നിവർ സംസാരിച്ചു. ...
Malappuram, Other

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് 20 മുതല്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഏപ്രില്‍ 20 മുതല്‍ നടക്കും. മലപ്പുറം, പൊന്നാനി ലോക്‍സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് 20, 21, 22 തിയതികളിലാണ് വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ടിങ് സെന്ററായ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലാണ് ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയായിരിക്കും വോട്ട് രേഖപ്പെടുത്താനാവുക. മറ്റു മണ്ഡലങ്ങളിലെ ഈ വിഭാഗത്തില്‍ വോട്ടര്‍മാര്‍ക്ക് അതത് വരണാധികാരികളുടെ കീഴിലുള്ള പോസ്റ്റല്‍ വോട്ടിങ് സെന്ററുകളിലും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം. പൊലീസ്, ഫയര്‍ ആന്റ് റസ്ക്യു, ജയില്‍ വകുപ്പ്, എക്സൈസ് വകുപ്പ്, മില്‍മ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആള്‍ ഇന്ത്...
Malappuram, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിലേക്കും അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. അതത് നിയമസഭാ മണ്ഡലങ്ങളിലെ ഉപവരണാധികാരികള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള ബാലറ്റ് യൂണിറ്റുകൾ (ബി യു), കൺട്രോൾ യൂണിറ്റുകൾ(സി യു ), വിവിപാറ്റ് എന്നിവ ഓരോ പോളിങ് ബൂത്തിലേക്കും അനുവദിക്കുന്ന പ്രക്രിയയാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ. നിലവിലെ മെഷീനുകളുടെ സീരിയല്‍ നമ്പറുകള്‍ നല്‍കിയ ശേഷം ഇ.വി.എം മാനേജ്മെന്റ് സോഫ്റ്റ് വെയറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിങ് മെഷീന്‍, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുത്തത്. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ മലപ്പുറം ജില്ലാ കളക...
Malappuram, Other

ലോക് സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ അറിയാം

ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റു പോളിങ് സാമഗ്രികളുടെയും വിതരണ- സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. അതത് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും വിതരണം. വോട്ടെടുപ്പിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ കേന്ദ്രങ്ങളില്‍ തന്നെയാണ് യന്ത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അന്നു തന്നെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. മലപ്പുറം ജില്ലയിലെ സ്വീകരണ- വിതരണ കേന്ദ്രങ്ങള്‍ താഴെ നല്‍കുന്നു. കൊണ്ടോട്ടി - (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേലങ്ങാടി കൊണ്ടോട്ടി), മഞ്ചേരി - (ജി ബി എച്ച് എസ് എസ് മഞ്ചേരി- ഹൈസ്‌കൂള്‍), പെരിന്തല്‍മണ്ണ - (ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക...
Malappuram

ലോക്‍സഭാ തിരഞ്ഞെടുപ്പ്: വീട്ടില്‍ നിന്നും വോട്ടിന് തുടക്കം

മലപ്പുറം : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ ന് (ഹോം വോട്ടിങ്) മലപ്പുറം ജില്ലയില്‍ തുടക്കമായി. 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് ‘വീട്ടില്‍ നിന്നും വോട്ട് ’ സേവനം ലഭിക്കുക. ബി.എല്‍.ഒമാര്‍ മുഖേന 12 ഡി ഫോമില്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവരാണിവര്‍. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 85 വയസിന് മുകളിൽ പ്രായമുള്ള 9044 പേരും ഭിന്നശേഷിക്കാരായ 4,172 പേരും അടക്കം ആകെ 13,216 പേരാണ് ‘വീട്ടില്‍ നിന്നും വോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെയാണ് ‘വീട്ടില്‍ നിന്നും വോട്ടി’ നായി നിയോഗിച്ചിട്ടുള്ളത്. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാ ...
Kerala, Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ നടപടി

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇന്‍ഡ്യന്‍ പീനല്‍കോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസ്സല്‍ ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച...
Other

ലോക് സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്താന്‍ 13,216 പേര്‍

മലപ്പുറം : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ (ഹോം വോട്ടിങ്) സേവനം ഉപയോഗപ്പെടുത്താന്‍ മലപ്പുറം ജില്ലയില്‍ നിന്നും 13,216 പേര്‍. ജില്ലയില്‍ ഏപ്രില്‍ 15 മുതല്‍ 24 വരെയാണ് ‘വീട്ടില്‍ നിന്നും വോട്ട്’ സേവനം ലഭ്യമാക്കുകയെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മുന്‍കൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍ നിന്നും വോട്ടിന് അവസരം ലഭിച്ചിട്ടുള്ളത്. ‘വീട്ടില്‍ നിന്നും വോട്ട്’ പ്രക്രിയയ്ക്കായി ജില്ലയില്‍ വിവിധ അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ആവശ്യമെങ്ക...
Malappuram, Other

തിരഞ്ഞെടുപ്പ് ചെലവ് കണക്ക്: സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു

മലപ്പുറം : ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കുമായി ചെലവ് കണക്ക് സംബന്ധിച്ച യോഗം ചേര്‍ന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു, ചെലവ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലായിരുന്നു യോഗം. മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണമെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിരീക്ഷകര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെയും സംസ്ഥാനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ദൃശ്യ, ശ്രവ്യ...
Malappuram, Other

പോളിങ് ഡ്യൂട്ടി: ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

മലപ്പുറം : ലോക്‍സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ മലപ്പുറം ജില്ലയിൽ പൂർത്തിയായി. ആദ്യ ഘട്ട റാന്‍ഡമൈസേഷനിലൂടെ പോളിങ് ഡ്യൂട്ടി ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥരെ എത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നും സ്‍പെഷ്യല്‍ പോളിങ് സ്റ്റേഷനുകള്‍ ഏതെന്നുമാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്. തിരഞ്ഞെടുപ്പ് പൊതു നീരീക്ഷകരായ അവദേശ് കുമാർ തിവാരി (മലപ്പുറം), പുൽകിത് ഖരേ (പൊന്നാനി) എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു. അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, തിരഞ്ഞെടുപ്പ് കമ്പ്യൂട്ടറൈസേഷന്‍ ആന്റ് ഐ.ടി നോഡല്‍ ഓഫീസര്‍ പി. പവനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പോളിങ് ഉദ്യോഗസ്ഥരെ അതതു മണ്ഡലങ്...
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ ക...
error: Content is protected !!