Thursday, July 17

വയനാട് ദുരന്ത ഫണ്ടില്‍ കൈയിട്ട് വാരിയ മുഖ്യന്‍ രാജിവച്ച് കേരള ജനതയോട് മാപ്പ് പറയണം ; പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് കമ്മിറ്റി

അരിയല്ലൂര്‍ : വയനാട് ദുരന്ത ഫണ്ടില്‍ കൈയിട്ട് വാരിയ പിണറായി സര്‍ക്കാര്‍ കേരള ജനതയ്ക്ക് അപമാനമാണെന്നും രാജിവെച്ചു കേരള ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. ദുരന്ത ഭൂമി സന്ദര്‍ശിച്ച് ഫണ്ട് അനുവദിക്കാത്ത മോദി സര്‍ക്കാരിന്റെ കാപട്യം തിരിച്ചറിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് പ്രസിഡണ്ട് കോശി പി തോമസ് നേതൃത്വം നല്‍കി. അഡ്വ: രവി,രഘുനാഥ് കെ, നിസാര്‍ ചോന്നാരി,ജോസ് മാസ്റ്റര്‍, സലീഷ് വലിയ വളപ്പില്‍, കാരിക്കുട്ടി, പ്രേമ തോട്ടത്തില്‍, സുദേവ്, അനില്‍കുമാര്‍, സുരേഷ് മാസ്റ്റര്‍, ഡാനിയേല്‍, വിജയന്‍ സി, രാജന്‍ കുഴി കാട്ടില്‍, കേശവ് ദാസന്‍,അബ്ദുറഹ്മാന്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വസന്ത, ശ്യാമള ,ചന്ദ്രന്‍ കുഴിക്കാട്ടില്‍, പ്രശാന്ത്, ഷാജി കാട്ടുങ്ങല്‍, മുസ്തഫ പി.ടി, ബാവൂക്കാ വി പി, സുരേഷ് വി. വി , രാജന്‍ കൊക്കായില്‍,മൊയ്തീന്‍ ബാവ, രാജന്‍ വി.വി, അഗീഷ് എ എം, മുസ്തഫ, അബ്ദുള്‍ അസീസ്, ഷാജി കൊടക്കാട്, അഷറഫ് പി.ടി, കുമാരന്‍ കൊടക്കാട് തുടങ്ങിയര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

error: Content is protected !!