പരപ്പനങ്ങാടി : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം അരിയല്ലൂര്‍ സംഗീത് ഗ്രാമില്‍ ചേര്‍ന്നു. യൂണിറ്റ് പ്രസിഡന്റ് സുരേന്ദ്രന്‍ അമൃത അധ്യക്ഷത വഹിച്ച സമ്മേളനം മേഖലാ പ്രസിഡന്റ് നിസാര്‍ കാവിലക്കാട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ബഷീര്‍കാടെരിയെ ജില്ലാ പ്രസിഡന്റ് അനുമോദിച്ചു. നബീല്‍ , പ്രമോദ്, രജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ബാബു നയന സ്വാഗതവും വിനീഷ് ടിവി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന യൂണിറ്റ് തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ശ്രീധരന്‍ അത്താണിക്കല്‍, സെക്രട്ടറി ജയപ്രകാശ് അരിയല്ലൂര്‍, ട്രഷറര്‍ വിനീഷ് ടി വി, പിആര്‍ഒ ബാബു നയന എന്നിവരെ തിരഞ്ഞെടുത്തു