![](https://tirurangaditoday.in/wp-content/uploads/2025/01/WhatsApp-Image-2025-01-28-at-11.39.23-AM-1024x768.jpeg)
തിരൂരങ്ങാടി : ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ നിത്യ സംഭവമായി മാറുന്ന വി കെ പടി മമ്പുറം റോഡില്‍ (സര്‍വീസ് സ്റ്റേഷന്‍ ഭാഗത്ത് ) അപകട നിവാരണത്തിന് ഉചിതമായ നടപടി കൈകൊള്ളണമെന്ന് വി പി സിങ് ഫൗണ്ടേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഷംസു വരമ്പനാലുങ്ങല്‍ യോഗം ഉദ്ഘാടനം ചെയ്തു.
വാഹനങ്ങളുടെ അമിത വേഗവും, ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം. നല്ല നിലവാരവും അത്യാവശ്യത്തിന് വീതിയും ഉള്ള ഈ റോഡില്‍ വളരെ സുരക്ഷിതമായി തന്നെ വാഹനങ്ങള്‍ ഓടിക്കാന്‍ സാധിക്കും എന്നിരിക്കെ അപകടം വിളിച്ചു വരുത്തും വിധമുള്ള വേഗതയാണ് പ്രധാന പ്രശ്‌നം. അടിയന്തരമായി ഇവിടെ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണമെന്നും ആവശ്യമായ ബോധ വല്‍ക്കരണവും മറ്റു മുന്‍കരുതലുകളുമെടുത്ത് വാഹനകാല്‍നട യാത്രക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും, പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
നൗഫല്‍ പി പി അധ്യക്ഷത വഹിച്ചു. ഷറഫു മണക്കടവന്‍,സിറാജ് തങ്ങള്‍ വി പി, സലീം എംപി, മുഹമ്മദ് ഒ എന്നിവര്‍ പ്രസംഗിച്ചു.