ഒരു പാമ്പിൻകുഞ്ഞിനെ തിരഞ്ഞുപോയി; കിട്ടിയത് 21 എണ്ണത്തെ

തിരൂർ : ഒരു പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞാണ്, വനം വകുപ്പിന്റെ സ്‌നേക് റെസ്‌ക്യുവർ ഉഷ തിരൂരിനു കഴിഞ്ഞ ദിവസം ഫോൺവിളിയെത്തിയത്. പോയിനോക്കിയപ്പോൾ ഒരു മൂർഖൻ കുഞ്ഞുതന്നെ. അതുമായി തിരിച്ചുപോരുന്ന വഴിക്കാണ് അടുത്ത പാമ്പിൻകുഞ്ഞിനെ കണ്ടെന്നു പറഞ്ഞ് വീണ്ടും വിളി വരുന്നത്. ചെന്നപ്പോൾ കിട്ടിയത് 5 പാമ്പിൻകുഞ്ഞുങ്ങളെ. വൈകിട്ട് വീണ്ടും വിളി വന്നു. അങ്ങനെ നാല് ദിവസം കൊണ്ട് ഒരു വീടിന്റെ അടുക്കളഭാഗത്ത് നിന്ന് ഉഷ കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെയാണ്.

താനൂർ താമരക്കുളം മലയിൽ ദാസന്റെ വീട്ടിൽ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ആദ്യ ദിവസം കുറേ കുഞ്ഞുങ്ങളെ കണ്ടതോടെ, അടുക്കളയ്ക്ക് സമീപത്തെ കോൺഗ്രീറ്റ് ഇട്ട സ്ഥലത്തിനടിയിൽ കൂടുതൽ മുട്ടകളുണ്ടാകുമെന്ന് ഉറപ്പായി. ഇതോടെ അവിടെ പൊളിച്ചു നോക്കി. ഇവിടെ നിന്ന് ബാക്കി പാമ്പിൻകുഞ്ഞുങ്ങളെയും കണ്ടെത്തി. മഴയിൽ മണ്ണിടിഞ്ഞു മാളം അടഞ്ഞുപോയ ഭാഗത്ത് അമ്മപ്പാമ്പ് ചത്തുകിടക്കുന്നതും കണ്ടു. കുഞ്ഞുങ്ങളെ വനം വകുപ്പിന് അടുത്ത ദിവസം കൈമാറും.

error: Content is protected !!