വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 ല്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച പോത്തും കുഴിക്കാട് ഒന്നാംവളവ് തെക്കേ റോഡ് തുറന്നു കൊടുത്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ കെ രാധാ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
ചടങ്ങിന് ഗ്രാമപഞ്ചായത്ത് അംഗം വി ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാ ചേലക്കല്‍, എ കെ പ്രഷീത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങിന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിജയന്‍ പൊക്കടവത്ത് സ്വാഗതവും ഹരീഷ്.എം നന്ദിയും പറഞ്ഞു.