വിങ്‌സ് മലപ്പുറം പദ്ധതി ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കും: പി.കെ കുഞ്ഞാലിക്കുട്ടി

Copy LinkWhatsAppFacebookTelegramMessengerShare


ജില്ലാ പഞ്ചായത്ത്  ഹയര്‍സെക്കന്‍ഡറി  കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ചേര്‍ന്ന് കേന്ദ്ര സര്‍വകലാശായിലേക്കുള്ള  പൊതുപരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന  വിങ്‌സ് മലപ്പുറം പദ്ധതി  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്  ഉയരങ്ങളിലേക്ക് പറക്കാന്‍  പുതിയ ചിറകുകള്‍ നല്‍കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. സി.യു.ഇ.ടി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ ജില്ലാതല സംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയില്‍ ഇത്തരം നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത്  കേരളത്തിലെ  മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  മാതൃകയാണെന്നും എം.എല്‍.എ പറഞ്ഞു. മലപ്പുറം  ഇന്‍കല്‍ ക്യാമ്പസിലെ  എ.ഐ ഇന്റര്‍നാഷണല്‍ കോളേജില്‍ നടന്ന  ഉദ്ഘാടന ചടങ്ങില്‍ ജില്ലയിലെ 200 സ്‌കൂളുകളില്‍ നിന്നായി ആയിരത്തി  അഞ്ഞൂറോളം  വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സി.യു.ഇ.ടി പരീക്ഷക്ക് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ വിങ്‌സ് പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനങ്ങള്‍ മെയ് 23 മുതല്‍ ആരംഭിക്കും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ്  ഇസ്മായില്‍ മുത്തേടം, സ്ഥിര സമിതി അധ്യക്ഷരായ നസീബ അസീസ്,  സെറീന ഹസീബ്, എന്‍.എ കരീം , ജില്ലാ പഞ്ചായത്ത് സെക്രട്ടറി റഷീദ് നാലകത്ത് എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ഥികള്‍ക്കായുള്ള  പരിശീലന പരിപാടിയ്ക്ക്  അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുല്‍ അസീസ്, വിജയഭേരി കോഡിനേറ്റര്‍  ടി. സലിം, വി അനില്‍കുമാര്‍, ഒ.പി അബ്ദുല്‍ഹമീദ്, ഡോ. വിനയന്‍  എന്നിവര്‍ നേതൃത്വം നല്‍കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!