Tuesday, September 16

തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

കൊച്ചി : തപാല്‍ വകുപ്പില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവതിയെ ഞാറക്കല്‍ പൊലീസിന്റെ പിടിയില്‍. എളങ്കുന്നപ്പുഴ മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ വീട്ടില്‍ മേരി ഡീനയെയാണ് (31) അറസ്റ്റ് ചെയ്തത്.

തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് ഞാറക്കല്‍ സ്വദേശിയില്‍ നിന്ന് 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയില്‍ നിന്നും 8,00,000 രൂപയുമാണ് ഇവര്‍ തട്ടിയത്. മേരി ഡീനയ്‌ക്കെതിരെ കളമശേരി സ്റ്റേഷനില്‍ സമാന കേസ് നിലവിലുണ്ട്.

error: Content is protected !!