Saturday, July 19

സുഹൃത്തിന് ലൊക്കേഷന്‍ അയച്ചു കൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു

കുറ്റിപ്പുറം : മരിക്കാന്‍ പോകുന്നതിന്റെ തൊട്ട് മുമ്പ് ലൊക്കേഷന്‍ സുഹൃത്തിന് ഗൂഗിള്‍ മാപ്പ് അയച്ചു കൊടുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന പടന്ന വളപ്പില്‍ ബാലകൃഷ്ണന്റെ മകന്‍ രതീഷ് (30) ആണ് ആത്മഹത്യ ചെയ്തത്. കുറ്റിപ്പുറം തിരൂര്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ ഹോട്ടലിന് പിറകുവശത്തെ കുറ്റിക്കാടിനുള്ളിലെ മരക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് സുഹൃത്തിന് താന്‍ മരിക്കാന്‍ പോകുന്ന സ്ഥലം ഗൂഗിള്‍ മാപ്പ് വഴി അയച്ചു കൊടുത്ത ശേഷമാണ് ജീവനൊടുക്കിയത്. അടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോകുമെന്ന് യുവാവ് ചില കൂട്ടുകാരോട് പറഞ്ഞിരുന്നു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കുറ്റിപ്പുറം പൊലിസ് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രഞ്ജിത്ത്, രമേശ് എന്നിവര്‍ സഹോദരങ്ങളാണ്.

error: Content is protected !!