Wednesday, January 21

പേരക്കുട്ടിയെ നഴ്സിംഗ് കോളേജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം മരത്തിൽ ഇടിച്ച് സ്‌ത്രീ മരിച്ചു

വണ്ടൂർ : പേരക്കുട്ടിയെ മൈസൂരിൽ നഴ്സിംഗ് കോളേജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് അപകടം ഉണ്ടായത്. കൂരാട് പാലത്തിന് സമീപം രാത്രി 1.45 നാണ് അപകടം.

പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് കോളേജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. കുഞ്ഞിമുഹമ്മദ് ,(65), മകൾ ത്വാഹിറ (40), ത്വാഹിറയുടെ മക്കളായ അർഷാദ് (12), അസ്മൽ (12), ഷിഫ്ന ഷെറിൻ (7) എന്നിവർക്കാണ് പരിക്കേറ്റത്.

എല്ലാവരും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ.

error: Content is protected !!