
വേങ്ങര : ഊരകം പൂളാപ്പീസിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച്ചത്. കക്കാട് മദ്രസ അധ്യാപകൻ ആയ വെന്നിയൂരിലെ എം.പി.കോയ മുസ്ലിയാരുടെ മകളാണ്. ഇന്നലെ വൈകുന്നേരം ആണ് അപകടം. ഭർത്താവും കുട്ടിയുമൊന്നിച്ച് ബൈക്കിൽ വരുമ്പോഴാണ് അപകടം. കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു.