
ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ഹരിതസേന , ഫോറസ്ട്രി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് ഔഷധ ത്തോട്ടം ഒരുക്കി, ഔഷധ സസ്യത്തെ തിരിച്ചറിയൽ, പ്രസംഗ മത്സരം, പോസ്റ്റർ നിർമാണം, മാലിന്യ നിർമ്മാജ്ജന ഡ്രൈവ്, പ്രകൃതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു.
കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങൾ പ്രഥമാധ്യാപകൻ പി. പ്രസാദിന് കൈമാറി, സീഡ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് മല, മേഖ രാമകൃഷ്ണൻ, രഞ്ജിത്ത് കീർത്തി,അഫ്സൽ ഹുസൈൻ , അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു