ഇന്‍സ്റ്റാഗ്രാം വഴി പരിചയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി ; യുവാവ് പിടിയില്‍

Copy LinkWhatsAppFacebookTelegramMessengerShare

പെരുമ്പാവൂര്‍: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ വാങ്ങിയശേഷം ഇതേ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കൊല്ലം മുഖത്തല സ്വദേശി അരുണിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!