
പൊന്നാനി : കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് തിരൂർ കൂട്ടായി സ്വദേശി യൂനുസ് കോയ നെഞ്ചിൽ കുത്തുകയും കൂർത്ത ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം ഐ യു പി സ്കൂൾ എം.ടി.എ പ്രസിഡണ്ട് ആണ് സുലൈഖ. കഴിഞ്ഞ ദിവസമാണ് ഭർത്താവ് യൂനുസ് കോയ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സംശയമാണ് കൊലപാതക ത്തിന് കാരണമെന്ന് അറിയുന്നു. ഭർത്താവ് യൂനുസ് കോയ ഒളിവിലാണ്.