തിരുവനന്തപുരം: വീടിന്റെ ടെറസില്‍ തുണി വിരിക്കാന്‍ കയറിയ യുവതിക്ക് മിന്നലേറ്റു. അവണാക്കുഴി ഊറ്റുകുഴി സുജാത ഭവനില്‍ ശശിധരന്റെ മകള്‍ ഐശ്വര്യ ശശിധരനാണ് (25) പൊള്ളലേറ്റത്. കഴുത്തിനും മറ്റ് ശരീര ഭാഗത്തും പൊള്ളലേറ്റു. ഇതിനിടയില്‍ യുവതിക്ക് ഹൃദയസ്തംഭനമുണ്ടായതായും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി.