തിരൂര്‍ : തിരൂര്‍ വാടിക്കലില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാല് സഹോദരങ്ങള്‍ പിടിയില്‍. തിരൂര്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയായിരുന്നു തിരൂര്‍ കട്ടിലപ്പള്ളി സ്വദേശി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകന്‍ തുഫൈല്‍ (25) കൊല്ലപ്പെട്ടത്. നാല് പേര്‍ ചേര്‍ന്ന് തുഫൈലിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കൊല നടത്തിയത് സഹോദരങ്ങളാണെന്ന് പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തുഫൈലിന്റെ സുഹൃത്തിന് പ്രതികള്‍ പണം നല്‍കാനുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തുഫൈലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നത്. പ്രതികളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും.
തുഫൈലിന്റെ മൃതദേഹം നിലവില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കബറടക്കം ഇന്ന് കാട്ടിലെ പള്ളി ജുമാ മസ്ജിദില്‍ നടക്കും. സഹോദരങ്ങള്‍ ഷഫീന അഫ്‌സല്‍ ഫാസില്‍