യൂട്യൂബര്‍ തൊപ്പിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്

കണ്ണൂര്‍: തൊപ്പി എന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റില്‍. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ആണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ശ്രീകണ്ഠാപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മങ്ങാട്ടെ വീടിന് സമീപത്തുവെച്ചാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഒ രാജേഷ് തൊപ്പിയെ അറസ്റ്റ് ചെയ്തത്.

തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. കമ്പിവേലി നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ യൂട്യൂബിലൂടെ നിരന്തരം അവഹേളിച്ചെന്നാണ് കേസ്. തുടര്‍ന്ന് നിഹാദിനെ ജാമ്യത്തില്‍ വിട്ടയച്ചു.

പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നിഹാദിനെ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം എടത്തലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അന്ന് അറസ്റ്റ് ചെയ്തത്. വിളിച്ചിട്ടും വാതില്‍ തുറക്കാതെ അകത്തുനിന്ന് പൂട്ടിതോടെ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്തുകയറിയത്. നിഹാദിന്റെ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു.

വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു ആദ്യത്തെ കേസിന് ആസ്പദമായ സംഭവം നടന്നത്. പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു.

error: Content is protected !!