Friday, November 14

സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ സെലക്ഷൻ ലഭിച്ച ശ്രീലക്ഷ്മിയെ ആദരിച്ചു.

നേപ്പാളിൽ വെച്ച് നടക്കുന്ന സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് നന്നമ്പ്ര പഞ്ചായത്തിൽ നിന്നും സെലക്ഷൻ നേടിയ ശ്രീലക്ഷ്മിയെ ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി തിരുരങ്ങാടി താലൂക്ക് കമ്മറ്റി അനുമോദിച്ചു. ചെയർമാൻ കെ.പി. വത്സരാജ്, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റൈഹാനത്ത് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.
നന്നംബ്ര മേലെപുറം സ്വദേശിനിയാണ് ശ്രീലക്ഷ്മി.

ചടങ്ങിൽ വാർഡ് മെമ്പർ ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ഷമീന അധ്യക്ഷം വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് ഉൽഘടനം ചെയ്തു.
ഇന്ത്യൻ റെഡ് ക്രോസ് സോസൈറ്റി മെമ്പർ ശറഫുദ്ദീൻ നന്ദിയും പറഞ്ഞു
സി.ബാപ്പുട്ടി,
മുസ്തഫ പനയത്തിൽ, കുറുവേടത്ത് ഗോപാലൻ, റസാഖ് തെയ്യാല, നടുത്തൊടി മണി,
ജാഫർ പനയത്തിൽ, രാജാമണി, ഹക്കീം,
തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!