Thursday, April 16

ഫുട്ബോൾ ടൂർണമെൻ്റിലെ തർക്കം; യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

പെരിന്തൽമണ്ണ : ഫുട്ബോൾ ടൂർണമെൻ്റിലെ തർക്കത്തെ തുടർന്ന് യുവാക്കളെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗ ഫല്‍ (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ താഴേക്കോട് ശനിയാഴ്ച നടന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ച്‌ വീഴ്ത്തിയെന്നാണ് കേസ്. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍ മാനുല്‍ ഫാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇടിയില്‍ യുവാക്കളുടെ കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാ ണെന്ന് വ്യക്തമായത്. തച്ചനാട്ടുകര നാട്ടുകല്ലില്‍ രണ്ടുമാസത്തോളം മുമ്പ് കൗമാരക്കാരായ വിദ്യാര്‍ ഥികളുടെ ഫുട്ബാള്‍ മേളയില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായിരു ന്നു. ഇതുസംബന്ധിച്ച്‌ നാട്ടുകല്‍ പൊലീസില്‍ പരാതിയും കേസു മുണ്ട്. കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരെയാണ് പുതിയ സം ഭവത്തില്‍ പെരിന്തല്‍മണ്ണ പൊലി സ് കേസെടുത്തത്. ഇവരില്‍ മൂ ന്നുപേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!