റോഡിന്റെ ശോചനീയാവസ്ഥ, പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു. നെറ്റ് വര്‍ക്ക് കേബിളിനായി റോഡ് കീറിയവരെ കൊണ്ട് നന്നാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അംഗങ്ങളേയും അധികൃതരെയും കണ്ടിട്ട് പരിഹാരം കണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു.
15,16 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ കൂടിയാണ റോഡ് പോകുന്നത്. ഭരണ സമിതിയാണ് റോഡ് കീറാന്‍ അനുമതി നല്‍കിയത്. അത് നന്നാക്കിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കാണെന്ന് പിഡിപി ആരോപിച്ചു.
വാര്‍ഡ് മെമ്പര്‍മാരും ഭരണ സമിതിയും മനുഷ്യജീവന് വില കല്‍പിക്കണം എന്ന് ആവശ്യപ്പെട്ട് തയ്യാല ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഭാരവാഹികളായ, ഹനീഫ, എം.മുനീര്‍, നൗഷാദ്, സുബൈര്‍, ഷബീബ്, താജുദ്ദീന്‍, സമീര്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാഴ നട്ട് പ്രതിഷേധിച്ച ശേഷം റോഡിലെ കുഴിയില്‍ സിമന്റ് തേച്ച് അടക്കുകയും ചെയ്തു.


പാലത്തിങ്ങള്‍ കൊട്ടന്തല സ്വദേശി ചക്കിട്ടകണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.
സി.കെ.കുഞ്ഞിമുഹമ്മദിന്റെ മയ്യിത്ത് കൊട്ടന്‍തല ജുമാമസ്ജിദില്‍ കബറടക്കി.

അപകടത്തില്‍ മണലിപ്പുഴ സ്വദേശികളായ കീഴേടത്ത് ആയിഷ (60), സുലൈഖ (39) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ആയിഷ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

error: Content is protected !!