Friday, August 28

Tag: Palathingal

കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം
Other

കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യണം

പരപ്പനങ്ങാടി : കിരനല്ലൂർ ന്യു കട്ട് പാലത്തിനടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾപാലത്തിന്നടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യത്താത് പൊതുജനങ്ങൾക്കും സന്ദർശനത്തിന് എത്തുന്ന സന്ദർശകർക്കും ബുദ്ധിമുട്ടാവുന്നു രോഗങ്ങൾ പടരുന്നതിനും സാധ്യത ഏറെയാണ് പാലത്തിൻറെ പില്ലറുകളിൽ ഒട്ടേറെ മാലിന്യമാണ് അടിഞ്ഞുകൂടി യിട്ടുള്ളത്.മരങ്ങളും മാലിന്യങ്ങളും അടക്കം കെട്ടിക്കിടക്കുന്നത് സാംക്രമിക രോഗങ്ങൾ പടരുന്നതിന് കാരണമാകും എന്ന് നാട്ടുകാരും ഭയപ്പെടുന്നുഇവ നീക്കം ചെയ്യണമെന്നാവ ശ്യപ്പെട്ട് മനുഷ്യാവകാശ പ്ര വർത്തകനായ അബ്ദുർറഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പരപ്പ നങ്ങാടി നഗരസഭാ സെക്രട്ടറിക്കും ജലസേചന വകുപ്പി നും പരാതികൾ നൽകിയിരുന്നു വെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു ...
Other

പാലത്തിങ്ങൽ പാലത്തിലെ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങൾ

പരപ്പനങ്ങാടി : തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭകളെ യോജിപ്പിക്കുന്ന - നാടുകാണി പാതയിലെ പാലത്തിങ്ങൽ ബ്രിഡ്ജിലെ ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി, ഊരാളുങ്കൽ സൊസൈറ്റിയുടെ ലിയബിലിറ്റി പിരീഡ് കഴിഞ്ഞതിനാൽ പ്രവർത്തന സജ്ജമാക്കി പരപ്പനങ്ങാടി നഗരസഭയ്ക്ക് കൈമാറിയിരുന്നു. ഇപ്പോൾ നഗര നഗരസഭയുടെ നിയന്ത്രണത്തിലാണ് ലൈറ്റുകളാണ് കണ്ണടച്ചിരിക്കുന്നു ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്തകനും , മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ റഹീം പൂക്കത്ത് പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറി ശ്രീ ബൈജുവിന് ലൈറ്റുകൾ അടിയന്തരമായി റിപ്പയർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകിയിരുന്നുവെങ്കിലും കരാറുകാരൻ ലൈറ്റുകൾക്ക് പ്രവർത്തിക്കുന്ന ഫോട്ടോ സമർപ്പിച്ചുകൊണ്ട് ലൈറ്റുകൾ റിപ്പയർ ചെയ്തതായി അറിയിക്കുകയാണ് ഉണ്ടായത്, മണൽ മാഫിയയും കരാറുകാരനും ലൈറ്റുകൾ പ്രവർത്തിക്...
Malappuram

പത്മശ്രീ കെ.വി.റാബിയ സ്മാരകസേവന രത്ന പുരസ്കാരം ഡോ: എം.എ. കബീറിനും കർമ്മ ശ്രേഷ്ഠ പുരസ്കാരം എൻ.എം.റഫീഖിനും

തിരൂരങ്ങാടി:സാക്ഷരതാപ്രസ്ഥാനത്തിലൂടെയും ഭിന്നശേഷി -സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും അന്താരാഷ്ട്ര തലത്തിൽ അംഗീകാരങ്ങൾ നേടുകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച പത്മശ്രീ കെ.വി. റാബിയയുടെ സ്മരണക്കായി സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ഏർപ്പെടുത്തിയ പ്രഥമ പത്മശ്രീ കെ.വി. റാബിയ സ്മാരക സേവന രത്ന പുരസ്കാരത്തിന് ഡോ: എം.എ. കബീറും കെ.വി. റാബിയ സ്മാരക കർമ്മ ശ്രേഷ്ട പുരസ്കാരത്തിന് എൻ.എം.റഫീഖും തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യ-സാംസ്കാരിക മേഖലയിലും ഭിന്നശേഷി മേഖലയിലും ജീവകാരുണ്യ മേഖലകളിലും സ്ത്രീ ശാക്തീകരണ മേഖലകളിലും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.വീട് വെക്കാൻ ഭൂമിയില്ലാത്ത 18 കുടുംബങ്ങൾക്ക് സൗജന്യമായി നാല് സെന്റ് വീതം ഭൂമി നൽകുകയും ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും യൂണിഫോം നൽകിയും ...
Obituary

പാലത്തിങ്ങലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിങ്ങൽ മൂട്ടത്തറമ്മൽ സൈദലവിയുടെ മകൻ സഫ്‌വാൻ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 2 മണിയോടെ വീടിൻ്റെ മുകൾ നിലയിൽ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവിൻ്റെ വിവാഹം ഉറപ്പിച്ചതാണ്....
Obituary

പള്ളിപ്പടി കടവത്ത് മൊയ്തീൻ കുട്ടി അന്തരിച്ചു

തിരൂരങ്ങാടി : പാലത്തിങ്ങൽ പള്ളിപ്പടിസ്വദേശി: പരേതനായ: കടവത്ത്:ഹസ്സൻ ഹാജിയുടെ: മകൻകടവത്ത് : മൊയ്തീൻ കുട്ടി (63)എന്നവർ . മരണപെട്ടു.ജനാസ നമസ്ക്കാരം: ഇന്ന് 1.12.25: രാവിലെകാലത്ത് : 10 മണിക്ക് പാലത്തിങ്ങൽ.ജുമാമസ്ജിദിൽ നടക്കുന്നതാണ്. ഭാര്യ ഖദീജ. മക്കൾ:മിസ്ഫർ, ഹസീന,ജാസ്മിൻമരുമക്കൾ :മിലാദ്, ജരീർ. . സഹോദങ്ങൾ:കടവത്ത് സൈദലവി,പരേതനായ അഹമ്മദ്. ഫാത്തിമ കുട്ടി, കദീജ,സഫിയ...
Obituary

പാലത്തിങ്ങൽ മൂലത്തിൽ അബ്ദു അന്തരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി മൂലത്തിൽ അബ്ദു അന്തരിച്ചു പാലത്തിങ്ങൽ ശിഹാബ് തങ്ങൾ ചാരിറ്റി ഫൗഡേഷൻ പ്രസിഡന്റ് , ഡിവിഷൻ 20 മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് , ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്ലീം വെൽഫെയർ കമ്മിറ്റി സ്ഥാപക നേതാവ് , പൂകോയതങ്ങൾ ഹോസിപിസ് പാലത്തിങ്ങൽ ഉപദേശക സമിതി അംഗം,, TIM മദ്രസ കമ്മിറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു… കൊടിഞ്ഞി കുറൂൽ പരേതനായ വലിയ കണ്ടത്തിൽ കുഞ്ഞിതു എന്ന കുഞ്ഞുവിന്റെ മരുമകൻ ആണ് ഭാര്യ സുഹറ മയ്യിത്ത് നിസ്കാരം 30/11/25 ഞായർ രാവിലെ 11.30 നു പാലത്തിങ്ങൽ മഹല്ല് ജുമുഅത്ത് പള്ളിയിൽ...
Other

പുഴയിൽ കാണാതായ കുട്ടിയെ കണ്ടത്താനുള്ള ദൗത്യം: രക്ഷാപ്രവർത്തനങ്ങൾക്ക് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതായി പരാതി

പരപ്പനങ്ങാടി :കഴിഞ്ഞ ബുധനാഴ്ച പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ 17കാരന് വേണ്ടിയുള്ള തെരച്ചിലിൽ അധികൃതരുടെ നിസ്സംഗതയെന്നു പരാതി. പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ കാണാതായ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിനെ കണ്ടത്താനുള്ള രക്ഷാപ്രവത്തനമാണ് അധികൃതരുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള ഫയർഫോഴ്സ്, എൻ.ഡി.ആർ എഫ്, സ്ക്യൂബ ടീമുകൾ എന്നിവക്ക് ചെലവുകൾ വഹിക്കാൻ സർക്കാർ സംവിധാനമുണ്ട്. രാവിലെ 8.30 ഓടെ തിരച്ചിലിനായി എത്തുന്ന സംഘം 4.30 ഓടെ തെരച്ചിൽ നിർത്തുകയുമാണ് പതിവ്. എന്നാൽ പുലർച്ചെ 6 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ തെരച്ചിൽ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് ചിലവുകൾ ഇതുവരെ വന്യൂ, വിഭാഗമൊ , ഇരു മുൻസിപ്പാലിറ്റികളൊ ഒന്നും തന്നെ പരിമിധിക്കുള്ളിൽ ചെയ്യാൻ തയ്യാറാകാത്തത് കാരണം സർക്കാർ സംവിധാനങ്ങളെക്കാൾ ഏറെ ദൗത്യത്തിൽ ഏർപ്പെടുന്നവരെന്ന നിലയിൽ മുന്...
Accident

കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചിൽ പുനരാരംഭിച്ചു

പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്ക...
Obituary

പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.

പാലത്തിങ്ങൽ: പള്ളിപ്പടി സ്വദേശി അച്ചമ്പാട്ട് അബ്ദുറഹ്മാൻ( 80) അന്തരിച്ചു.ഭാര്യ: ഖദീജ. മക്കൾ: ആരിഫ.മുഹമ്മദ്‌ റഫീഖ്, ശരീഫ, മുംതാസ്, അബ്ദുൽ മജീദ്. മരുമക്കൾ: റൈഹാനത്ത്, സൗദാബി, മുഹമ്മദ്‌ സാജു. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്‌ച രാവിലെ 8.30ന്‌ പാലത്തിങ്ങൽ ജുമാമസ്ജിദിൽ.
Local news

പാലത്തിങ്ങലില്‍ ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു

പരപ്പനങ്ങാടി : പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍ ചുഴലിപാലത്തിന്റെ അടുത്ത് ഒരാള്‍ പുഴയില്‍ ഒഴുക്കില്‍ പെട്ടു. നാട്ടുകാരും പോലീസും ഫയര്‍ ഫോയ്സും മറ്റു സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Other

ധാർമിക ചിന്ത വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരം: കെ പി എ മജീദ് എംഎൽഎ

പരപ്പനങ്ങാടി : സമൂഹത്തിൽ ധാർമിക ചിന്തയും സദാചാരബോധവും വളർത്തുന്നതിൽ മദ്റസകളുടെ പങ്ക് മഹത്തരമാണെന്നും ഈ രംഗത്ത് നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ ധീരോദാത്തമായ സേവനങ്ങൾ അഭിനന്ദനനാർഹമാണെന്നും കെ പി എ മജീദ് എംഎൽഎ അഭിപ്രായപ്പെട്ടു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല മദ്റസ പ്രവേശനോദ്ഘാടനം പാലത്തിങ്ങൽ മദ്റസത്തുൽ മുജാഹിദീനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ ദൈവീക ചിന്തയും സത്യസന്ധനയും വളർത്തി യെടുക്കാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളഎം എൽ എ ഉപഹാരം നൽകി ആദരിച്ചുചടങ്ങിൽ കെ എൻ എം ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എ വി ഹസൻ കോയ, പി സി കുഞ്ഞഹമ്മദ് മാസ്റ്റർ, ഉബൈദുല്ല താനാളൂർ, അഷ്റഫ് ചെട്ടിപ്പടി, പി കെ നസീം, പി അബ്ദുല്ലത്തീഫ് മദനി, പി കെ ആബിദ്, കെ മാനുഹാജി, എൻ പി അബു മാസ...
Breaking news

ഫ്രിഡ്ജിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങൽ സ്വദേശി ഷോക്കേറ്റ് മരിച്ചു. പരേതനായ പാലത്തിങ്ങൽ കൊട്ടംതല വലിയപീടിയേക്കൽ മൂസക്കുട്ടി മകൻ ഹബീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ നിന്നാണ് സംഭവം. വീട്ടിലെ ഫ്രിഡ്ജിന്റെ പ്ലഗിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് അറിയുന്നത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Obituary

ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു

പരപ്പനങ്ങാടി: ഉംറക്ക് പോയ പാലത്തിങ്ങൽ സ്വദേശി മക്കയിൽ മരിച്ചു.  പാലത്തിങ്ങൽ മുരിക്കൽ സ്വദേശി ചീരൻകുളങ്ങര സി.കെ. മുഹമ്മദ് കുട്ടി (72) ആണ് മരിച്ചത്. ബന്ധുക്കളോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഇന്ന് വൈകുന്നേരം ഹറമിൽ അസർ നിസ്കാരം കഴിഞ്ഞു റൂമിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മുരിക്കൽ ബദരിയ്യഃ പള്ളി മുൻ പ്രസിഡന്റ് ആയിരുന്നു ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: മുഹമ്മദലി, ഖദിജ, അസ്മാബി, ജസിറ, സുഹൈല. മരുമക്കൾ: ഹസ്ന, റഷീദ്, നാസർ, കബീർ, അബ്ദുറഹ്മാൻ....
Accident

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ പാലത്തിങ്ങൽ സ്വദേശി മരിച്ചു

പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പാലത്തിങ്ങൽ കൊട്ടന്തല അച്ചമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ പാലത്തിങ്ങലിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ ബൈക്കിൽ നിന്നും വീണത്. സ്വകാര്യാശുപത്രിയിൽ കാണിച്ച് വീട്ടിൽ പോയ പ്രസാദിന് ബുധനാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഇന്നലെ കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ നിന്ന് കോഴിക്കോട്ടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ചിറമംഗലം ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ് : പരേതനായ നായാടി കുട്ടി. മാതാവ് : പരേതയായ ഓമല.ഭാര്യ : ഷീബ. മക്കൾ: ജിതിൻ, അർച്ചന. സഹോദരങ്ങൾ : ഷൺമുഖൻ, പ്രഭി കുമാർ, ജിതേഷ്, ബിന്ദു, സുമി, ജിഷ....
Other

പ്രളയത്തില്‍ വ്യാപാര സ്ഥാപനം നശിച്ച സംഭവം; പാലത്തിങ്ങലെ സ്ഥാപനത്തിന് 12,27,522 രൂപ നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

മലപ്പുറം : ഒരു കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത വ്യാപാര സ്ഥാപനം വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും ഇന്‍ഷുറന്‍സ് കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയില്‍ 12,27,522 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. പരപ്പനങ്ങാടി പാലത്തിങ്ങൽ മെട്രോ ട്രേഡിങ് എന്ന സ്ഥാപനം ഉപഭോക്തൃ കമ്മിഷൻ മുമ്പാകെ നൽകിയ പരാതിയില്‍ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമ്മീഷന്റെ വിധി. പരാതിക്കാരുടെ സ്ഥാപനം 2018 ആഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് പൂർണ്ണമായി നശിച്ചു. പെയിന്റും അനുബന്ധ സാധനങ്ങളും വ്യാപാരം നടത്തിയിരുന്ന സ്ഥാപനം ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തിരുന്നതാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടമായി കണക്കാക്കിയത് 15,98,882 രൂപയായിരുന്നു. എന്നാൽ നഷ്ടപരിഹാരമായി അനുവദിച്ചത് 2,57,899 രൂപ മാത്രമായിരുന്നു. തുടർന്നാണ് സ്ഥാപനം കമ്മീഷൻ മുമ്പാകെ ഹരജി ബോധിപ്പിച്ചത്.നഷ്ടമായി കണക്കാക്കിയ വസ്തു...
Local news, Other

ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും

പാലത്തിങ്ങൽ : ശിശുദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കായികതാരത്തെ ആദരിച്ച് അംഗൻവാടി ടീച്ചറും കുട്ടികളും. ശിശുദിനത്തോടുബന്ധിച്ച് കൊട്ടന്തല അംഗൻ വാടിയിലെ ഗിരിജ ടീച്ചറും കുട്ടികളുമാണ് ദുബായിൽ വെച്ച് നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാല് സ്വർണ്ണമെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ അംഗൻവാടിയിലെ പൂർവ്വ വിദ്യാർത്ഥിയായ കെ.ടി. വിനോദിനെ ആദരിച്ചത്. ഗിരിജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരകും സാമൂഹ്യ പ്രവർത്തകനുമായ എ. സുബ്രഹ്മണ്യൻ , അംഗൻവാടി വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.കെ സുലൈമാൻ ,ലക്ഷ്മി കെ.ടി, ഇന്ദിര. എ ,പി.സി ശോഭന , സുനന്ദ പി , എന്നിവർ സംസാരിച്ചു. ആശ വർക്കർ മിനി നന്ദിയും അറിയിച്ചു.കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഗോപിക, ബിനി എന്നിവരുടെ നേതൃത്വത്തിൽ സ്ക്രീനിംഗും സംഘടിപ്പിച്ചു....
Kerala, Local news, Malappuram, Other

കിടന്നുറങ്ങുകയായിരുന്ന 13 കാരിക്കു നേരെ ലൈംഗികാതിക്രമം ; പോക്‌സോ കേസില്‍ പാലത്തിങ്ങല്‍ സ്വദേശി പിടിയില്‍, പ്രതി പ്രദേശത്തെ നിരന്തരം ശല്യക്കാരന്‍

പരപ്പനങ്ങാടി കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ ജനലിലൂടെ ലൈംഗികാതിക്രമം കാണിച്ച പാലത്തിങ്ങല്‍ സ്വദേശിയെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പാലത്തിങ്ങല്‍ സ്വദേശി ചക്കിട്ടകണ്ടി മജീദ് (34) ആണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്. നാലുദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കിടന്നുറങ്ങുകയായിരുന്ന പതിമൂന്നുകാരിക്കു നേരെ പ്രതി ജനലിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് മജീദിനെ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Other

പാലത്തിങ്ങലെ വീട്ടിൽ നിന്നും യുവതിയെയും 2 മക്കളെയും കാണാതായി

പരപ്പനങ്ങാടി : യുവതിയെയും 2 മക്കളെയും കാണാതായി.പരപ്പനങ്ങാടി പാലത്തിങ്ങല്‍ റൂബിയ (30), മക്കളായ മുഹമ്മദ് നസല്‍ (10), മുഹമ്മദ് ഹിഷാം (6) എന്നിവരെ 2023 ജൂലൈ ആറാം തിയ്യതി പാലത്തിങ്ങലെ വീട്ടില്‍ നിന്നും കാണാതായി. പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0494 2410260, 9497947225, 9497980674 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു....
Malappuram

പാലത്തിങ്ങൽ ന്യൂക്കട്ട് പാലത്തിന് 19.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു

തിരൂരങ്ങാടി : മണ്ഡലത്തിലെ പാലത്തിങ്ങൽ ന്യൂക്കട്ട് പാലം നിർമ്മാണത്തിനു 19.80 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം. എൽ. എ അറിയിച്ചു. നേരത്തെ പി. കെ അബ്ദു റബ്ബിന്റെ ശ്രമഫലമായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ പാലത്തിന്റെ അലൈണ്മെന്റിൽ ചെറിയ മാറ്റങ്ങൾ വന്നതിനാൽ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കേണ്ടതായി വന്നു. അതിനിടക്ക് PWD എസ്റ്റിമേറ്റ് റേറ്റിൽ മാറ്റം വരികയും, GST നിരക്ക് വർദ്ധിക്കുകയും ചെയ്തതിനാൽ 15 കോടി എന്ന എസ്റ്റിമേറ്റ് തുക 19.80 കോടി രൂപയിലേക്ക് മാറി. ഈ തുക സർക്കാർ അംഗീകരിച്ചു ഭരണാനുമതി ഉത്തരവ് ഇറങ്ങി. ന്യൂക്കട്ട് ഭാഗത്ത് നിലവിലുള്ള വീതി കുറഞ്ഞ പാലത്തിനു സമാന്തരമായാണ് പുതിയ വീതിയും, ഉയരവും കൂടിയ പാലം നിർമ്മിക്കുക. നാവിഗേഷൻ റൂട്ട് ഉള്ള പുഴയായതിനാൽ നിശ്ചിത ഉയരവും അനിവാര്യമായി വന്നു. പാലത്തിങ്ങൽ പാലത്തിന്റെ അതെ മാതൃകയിലാണ് ഡിസൈൻ രൂപകൽപന ചെയ്തിട്ടുള്ളത്.പ...
Information

കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി

തിരൂരങ്ങാടി :- കാല്പന്തിന്റെ സൗന്ദര്യവും വീറും വാശിയും നേരില്‍ കാണാന്‍ വീ കാനിലെ മാലാഖ കുട്ടികള്‍ എത്തി. ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന ഡി.ഡി സൂപ്പര്‍ സോക്കറിലാണ് അതിഥികളായി വീ കാന്‍ ഗ്രൂപ്പിലെ മാലാഖ കുട്ടികള്‍ എത്തിയത്. കൂടാതെ സംസ്ഥാന ശിശുക്ഷേമ വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും ഭിന്നശേഷി ദേശീയ പഞ്ചഗുസ്തി ഗോള്‍ഡ് മെഡല്‍ വിന്നറുമായ അമല്‍ ഇഖ്ബാല്‍ ചടങ്ങിലെ മുഖ്യാതിഥിയായി. എല്ലാവരുടെയും കൂടെ ഗാലറിയില്‍ ഇരുന്ന് നാട്ടിലെ കളി കാണാന്‍ കിട്ടിയതില്‍ അതിയായ സന്തോഷത്തില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയായിരുന്നു മാലാഖ കുട്ടികള്‍. കുട്ടികളോടൊപ്പം വീ കാന്‍ പ്രവത്തകരായ അലിഷാ, അഷ്‌റഫ് എം, ഖാലിദ്, ഡി.ഡി ഗ്രൂപ്പ് പ്രവര്‍ത്തകരായ കെ.ടി വിനോദ്, അഫ്‌സല്‍ കെ.വി.പി, ഫിറോസ് കെ.പി, സിറാജ് എം, ഷിഹാബ് വി.പി, അഷ്‌റഫ് കെ എന്നിവരും പങ്കെടുത്തു....
Local news

അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകി മുൻ എം എൽ എ യുടെ കുടുംബം

തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷൻ പതിനാറുങ്ങൽ ചെറാത്ത് അങ്കണവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകി. മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ പരേതനായ അഡ്വ. എം. മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പരേതയായ സി.എച്ച്. ഫാത്തിമ ഹജ്ജുമ്മയുടെ പേരിലാണ് അവരുടെ കുടുംബം മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. അഡ്വ. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ എം.വി. നജീബ്, നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങലിന് സ്ഥലത്തിന്റെ രേഖ കൈമാറി. ഡിവിഷൻ കൗൺസിലർ സമീന മൂഴിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ചെമ്പ വഹീദ, എം. സുജിനി, കൗൺസിലർമാരായ മുസ്തഫ പാലാത്ത്, പി.കെ. അബ്ദുൽ അസീസ്, അരിമ്പ്ര മുഹമ്മദലി എന്നിവരും എം. അഹമ്മദലി ബാവ, സി.ടി. അബ്ദുള്ളക്കുട്ടി, എം.വി. ഹബീബ് റഹ്‌മാൻ, മൂഴിക്കൽ കരീം ഹാജി, എം..പി. ഇസ്മായീൽ, എ.ടി. വത്സല, മൂച്ചിക്കൽ സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു....
Local news

പാലത്തിങ്ങൽ പള്ളിപ്പടിയിൽ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു

തിരൂരങ്ങാടി: കടലുണ്‌ടിപ്പുഴയിലും റോഡ്‌പരിസരങ്ങളിലും മാലിന്യം തള്ളുന്നത്‌ അടക്കമുള്ള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സി.സി.ടി.വി. കാമറകള്‍ സ്ഥാപിച്ചു. ഒന്നാം ഡിവിഷന്‍ പള്ളിപ്പടിയില്‍ പാലത്തിങ്ങല്‍ പഴയപാലത്തിന്‌ സമീപമാണ്‌ കാമറകള്‍ സ്ഥാപിച്ചത്‌. നഗരസഭാ ഉപാധ്യക്ഷ സി.പി. സുഹ്‌റാബി ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ഡിവിഷന്‍ കൗണ്‍സിലർ സമീന മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്‌ബാല്‍ കല്ലുങ്ങല്‍, ചെമ്പ വഹീദ, എം.സുജിനി, കൗണ്‍സിലർമാരായ പി.കെ. അബ്‌ദുല്‍ അസീസ്‌, മുസ്‌തഫ പാലാത്ത്‌, ജെ.എച്ച്‌.ഐ . സുഭാഷ്‌ തുടങ്ങിയവർ പങ്കെടുത്തു....
Malappuram

പാലത്തിങ്ങലിൽ ആവേശം വിതറി കാളപൂട്ട് മത്സരം

തിരൂരങ്ങാടി: വലിയ ഇടവേളക്കുശേഷം കാളപൂട്ട് പ്രേമികൾക്ക് ആവേശം വിതറി പാലത്തിങ്ങൽ പള്ളിപ്പടിയിൽ കാളപൂട്ട് മത്സരം നടന്നു. ഞായറാഴ്ച നടന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50 ജോഡി കന്നുകൾ പങ്കെടുത്തു. കാർഷിക പാരമ്പര്യം വിളിച്ചോതിയുള്ള കാളപൂട്ട് മത്സരം കാണാൻ വൻജനക്കൂട്ടമാണ് പാലത്തിങ്ങലിൽ എത്തയിരുന്നത്. വിജയികൾക്ക് പടുകൂറ്റൻ ട്രോഫികൾ സമ്മാനമായി നൽകി. കെ.വി. സക്കീർ അയിലക്കാടിന്റെ കന്നുകൾ മത്സരത്തിൽ ഒന്നാംസ്ഥാനം നേടി. പാലത്തിങ്ങൽ ജനകീയ കാളപൂട്ട് കമ്മറ്റി നടത്തിയ മത്സരത്തിനിടെ പ്രദേശത്തെ രോഗികളായ രണ്ടുപേർക്കുള്ള ചികിത്സാ ധനസഹായവും സ്വരൂപിച്ചു....
Local news

റോഡിന്റെ ശോചനീയാവസ്ഥ, പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു. നെറ്റ് വര്‍ക്ക് കേബിളിനായി റോഡ് കീറിയവരെ കൊണ്ട് നന്നാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അംഗങ്ങളേയും അധികൃതരെയും കണ്ടിട്ട് പരിഹാരം കണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു.15,16 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ കൂടിയാണ റോഡ് പോകുന്നത്. ഭരണ സമിതിയാണ് റോഡ് കീറാന്‍ അനുമതി നല്‍കിയത്. അത് നന്നാക്കിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കാണെന്ന് പിഡിപി ആരോപിച്ചു.വാര്‍ഡ് മെമ്പര്‍മാരും ഭരണ സമിതിയും മനുഷ്യജീവന് വില കല്‍പിക്കണം എന്ന് ആവശ്യപ്പെട്ട് തയ്യാല ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഭാരവാഹികളായ, ഹനീഫ, എം.മുനീര്‍, നൗഷാദ്, സുബൈര്‍, ഷബീബ്, താജുദ്ദീന്‍, സമീര്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Accident

നന്നമ്പ്രയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

നന്നംബ്ര സ്കൂൾ പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു പാലത്തിങ്ങൽ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.വ്യാഴാഴ്‌ച വൈകുന്നേരം 3.30 ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. യാത്രക്കാരായ മണലിപ്പുഴ സ്വദേശികൾക്കും ഗുരുതര പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി....
error: Content is protected !!