കേരളത്തില്‍ 102 പാകിസ്ഥാന്‍ പൗരന്മാര്‍ : ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം

കേരളത്തിലുള്ള പാകിസ്ഥാന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. പഹല്‍ഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് നിര്‍ദേശം. ഹിന്ദുക്കളായ പാക്ക് പൗരര്‍ക്കുള്ള ദീര്‍ഘകാല വീസയ്ക്കു മാത്രം വിലക്കില്ല. നിലവില്‍ സംസ്ഥാനത്ത് 102 പാക് പൗരന്മാരാണ് ഉള്ളത്. ഇതില്‍ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കല്‍ വീസയില്‍ എത്തിയവരാണ്. കുറച്ചുപേര്‍ വ്യാപാര ആവശ്യങ്ങള്‍ക്കെത്തി.

കേരളത്തിലുള്ള പാക് പൗരന്മാര്‍ക്ക് തിരികെ മടങ്ങാന്‍ നിര്‍ദേശം കൈമാറി. പാക് പൗരന്മാര്‍ മടങ്ങണമെന്ന കേന്ദ്രനിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. 102 പാക്കിസ്താന്‍ സ്വദേശികളും ഈ മാസം 29നുള്ളില്‍ മടങ്ങണം. മെഡിക്കല്‍ വീസയിലെത്തിയവര്‍ ഈ മാസം 29നും മറ്റുള്ളവര്‍ 27നും മുന്‍പും രാജ്യം വിടണമെന്ന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പാക് പൗരന്മാര്‍ ഉള്ളത്. 71 പേരാണ് നിലവയില്‍ ജില്ലയിലുള്ളത്.

തമിഴ്‌നാട്ടിലുള്ള ഇരുനൂറോളം പാക്ക് പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി. പാക്കിസ്ഥാന്‍ പൗരര്‍ക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!