അച്ഛനൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 11 കാരന്‍ മുങ്ങിമരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തൃശ്ശൂര്‍: അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ 11 കാരന്‍ മുങ്ങിമരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിന്റെ മകന്‍ ശ്രുത കീര്‍ത്ത് (11) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്.

ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീര്‍ത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിലിരിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുളത്തില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!