12 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ തിങ്കളാഴ്ച്ച ദില്ലി സദർ ബസാറിലാണ് സംഭവം. സംഭവത്തിൽ 3 പ്രായ പൂർത്തിയാകാത്ത കുട്ടികളും യുവതിയുമടക്കം 5 പേരെ പോലീസ് പിടികൂടി. പ്രതികളായ സുരേഷ് കുമാറിനെയും കടയിൽ സഹായത്തിനായി നിൽക്കുന്ന മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളുയും പെൺകുട്ടിയെ പ്രതികളുടെ അടുത്തേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയെയുമാണ് പൊലീസ് പിടികൂടിയത്.
ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സദർ ബസാറിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കുട്ടിയെ ബ്യൂട്ടി ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് അവിടെ കാത്തുനിന്ന നാലു പ്രതികൾ ചേർന്ന് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു . സംഭവം പുറത്തു പറയരുതെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടു ദിവസത്തിനുശേഷമാണ് മാതാപിതാക്കളോട് കുട്ടി സംഭവം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അഞ്ചു പ്രതികളെയും പിടികൂടിയതായും അന്വേഷണം തുടരുന്നതായും പൊലീസ് പറഞ്ഞു.