നവകേരള സദസ്സ്: ജില്ലയിൽ ആദ്യദിവസം ലഭിച്ചത് 14775 നിവേദനങ്ങൾ

മലപ്പുറം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് നവംബർ 27 മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ചപ്പോൾ ജനങ്ങൾക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകൾ. 14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂർ, തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിൽ നിന്നായി സ്വീകരിച്ചത്. പൊന്നാനി -4193, തവനൂർ-3674, തിരൂർ -4094, താനൂർ -2814 എന്നിങ്ങനെയാണ് മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ.

തിരൂർ ഗവ: ബോയ്സ് ഹയർ സെക്കണ്ടറി.സ്കൂൾ മൈതാനത്ത് നവകേരള സദസിനോടനുബന്ധിച്ച് പ്രത്യേകം തയാറാക്കിയ 21 പരാതി കൗണ്ടറുകളിൽ നിന്നായി 4094 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 1644 പരാതികൾ സ്ത്രീകളും ,641 എണ്ണം മുതിർന്ന പൗരൻമാരും , 235 ഭിന്നശേഷിക്കാരുടെ പരാതികളുമാണ് ലഭിച്ചിട്ടുള്ളത് ‘

എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.

error: Content is protected !!