പരപ്പനങ്ങാടി : ബൈക്കും ലോറിയും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം. പരപ്പനങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡ് സൂപ്പി മക്കാനകത്ത് സുഹൈല്‍ (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പുത്തന്‍ പീടികയില്‍ വച്ച് ആണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന കുട്ടിയെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൈലിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി