Saturday, July 12

സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവും പിഴയും

കോഴിക്കോട്: സൗഹൃദം സ്ഥാപിച്ച് കോഴിക്കോട് സ്വദേശിയായ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

error: Content is protected !!