Friday, October 16

ദേശീയപാത തലപ്പാറയിൽ മൂന്ന് വാഹനങ്ങൾ ഇടിച്ചു അപകടം, ആറ് പേർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം, 6 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ഓട്ടോയിലും

ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് സ്വദേശി അബ്ദുൽ നാസർ (42), ഭാര്യ ഹഫ്സത്ത് (32), പറപ്പൂർ സ്വദേശികളായ മുഹമ്മദ് സഹൽ (7), അബൂബക്കർ സിദ്ദിഖ് (37), അഹമ്മദ് (66), പ്രദീപ്. എന്നിവർക്കാണ് പരിക്കേറ്റത്.