Sunday, October 18

പരപ്പനങ്ങാടി ചിറമംഗലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ്‌ മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി – താനൂര്‍ റോഡില്‍ ചിറമംഗലത്ത് ബസ്സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (25) ആണ് മരിച്ചത്.

ഇന്ന് രാവിലെ 6.20 മണിയോടെയാണ് അപകടം സംഭവിച്ചത്. തിരൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് സ്‌കൂട്ടറിലിടിച്ച് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.