Saturday, October 17

പെരുന്നാളിനെ വരവേറ്റ് മെഹന്തി ഫെസ്റ്റുമായി കുണ്ടൂർ സ്കൂൾ

കുണ്ടൂർ: ഈദ് ആഘോഷത്തിൻ്റെ മുന്നോടിയായി കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി.സ്കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു.

ഉൽസവവേളകളിലും വിവാഹ സമയത്തും കൈകളിൽ നിറം നൽകാനും സൗന്ദര്യ വർധക ഔഷധിയായും ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാനും തുടങ്ങി സൗന്ദര്യ സംരക്ഷണത്തിന് നല്ലൊരു പങ്ക് മൈലാഞ്ചിക്കുണ്ടെന്ന് ഈ മെഹന്ദി ഫെസ്റ്റിലൂടെ കുട്ടികളിൽ അവബോധമുണ്ടാക്കാൻ പ്രചോദനമായി.
മെഗാ ദഫ്, മെഗാ ഒപ്പന, കോൽകളി എന്നീ കലാപരിപാടികൾ അരങ്ങേറി.