Tuesday, September 1

കുട്ടിയെ സ്കൂൾ ബസിൽ കയറ്റാനെത്തിയ യുവതി ടിപ്പർലോറി കയറി മരിച്ചു

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഫാത്തിമ സാജിത(30) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ സുപരിചിതനതായ എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്.
ഇന്ന് രാവിലെ ഏഴേകാലോടെ കുട്ടിയെ സ്‌കൂള്‍ ബസില്‍ കയറ്റിവിടാനെത്തിയ യുവതി റോഡരികില്‍ നില്‍ക്കവെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ഫാത്തിമയെ ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബാലുശേരി ഭാഗത്തുനിന്നും ചുങ്കത്തേക്ക് പോയ ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ടിപ്പറിന്റെ അമിത വേഗവും, അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.