Saturday, October 17

മണ്ണാർക്കാട് കാറപകടം: പരിക്കേറ്റ രണ്ടാമത്തെ വെന്നിയുർ സ്വദേശിയും മരിച്ചു

തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ രണ്ടാമത്തെ യാളും മരിച്ചു. വെന്നിയുർ കപ്രാട് തണ്ടാംപറമ്പിൽ അപ്പുണ്ണിയുടെ മകൻ രാമചന്ദ്രൻ (50) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ – ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) കഴിഞ്ഞ 22 ന് മരിച്ചിരുന്നു.

ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് ആര്യമ്പാവിന് സമീപം കൊമ്പത്ത് വെച്ചായിരുന്നു അപകടം. രാമചന്ദ്രൻ കുടുംബ സമേതം തൃശ്ശൂരിൽ പോയി മടങ്ങവെയാണ് അപകടം.

മരിച്ച ഡ്രൈവർ ഗോപി

ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിയും രാമചന്ദ്രനും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.