Monday, August 31

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം ; പി കെ ഫിറോസ് അറസ്റ്റില്‍

കോഴിക്കോട് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസ്‌കതമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും നിരവധിപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു.

പൊതു മുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, ഗതാഗതം സ്തംഭിപ്പിക്കല്‍ എന്നിവയാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് ഫിറോസ്. നേരത്തെ 28 യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പി കെ ഫിറോസിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.