Wednesday, September 2

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 122 വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 122 വിദ്യാര്‍ഥികള്‍ക്ക് പഠന സഹായത്തിനാവശ്യമായ ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷ സി.ടി ഫാത്തിമത്ത് സുഹറാബി ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

നഗരസഭയുടെ 2022-23 വര്‍ഷത്തെ പ്രത്യേക ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്. 46 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ഥിരം സമിതി അധ്യക്ഷന്‍ റംല കൊടവണ്ടി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ അഷ്റഫ് മടാന്‍, സി.മിനിമോള്‍ കൗണ്‍സിലര്‍മാരായ ശബീബ ഫിര്‍ദൗസ്, ഫൗസിയ ബാബു, കെ.പി ഉഷ, കെ.കെ നിമിഷ, കെ.കെ അസ്മാബി, ബിന്ദു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡൊമിനിക് തുടങ്ങിയവര്‍ പങ്കെടുത്തു.