Wednesday, September 2

ന്യൂനപക്ഷങ്ങളെ സഹായിക്കലല്ല, ഉന്മൂലനം ചെയ്യലാണ് ആര്‍എസ്എസ് നയം ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : ന്യൂനപക്ഷങ്ങളെ സഹായിക്കലല്ല, ഉന്മൂലനം ചെയ്യലാണ് ആര്‍എസ്എസ് നയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ന്യൂനപക്ഷം ബിജെപിക്കൊപ്പമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം തെറ്റാണ്. അവിടത്തെ പ്രാദേശിക പാര്‍ടികളെ കൂട്ടുപിടിച്ചാണ് ഭരണം. വിരലിലെണ്ണാവുന്ന ജനപ്രതിനിധികളേ ബിജെപിക്കുള്ളൂ. രാജ്യത്ത് മിക്കയിടങ്ങളിലും കാലുമാറി വന്നവരെയും ചെറുകിട പാര്‍ടികളെയും പിടിച്ചാണ് ഭരണം. ബിജെപിക്ക് 38 ശതമാനം വോട്ടാണുള്ളത്. ഇത് മറ്റുള്ളവര്‍ ഒന്നിച്ചാല്‍ തീരാവുന്നതേയുള്ളൂവെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.