Tuesday, September 1

അസം സ്വദേശിനിക്ക് ഓട്ടോയിൽ സുഖപ്രസവം

തിരൂരങ്ങാടി  : അസം സ്വദേശിനിയായ യുവതി താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓട്ടോയിൽ ആൺകുഞ്ഞിനെ പ്രസവിച്ചു. തെന്നല അറക്കൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശി സാഗർ തലാലിന്റെ ഭാര്യ കൊറിയ യാസ്മിൻ (21) ആണ് പ്രസവിച്ചത്. ഇന്നലെ പുലർച്ചെ 3.30 ന് പ്രസവ വേദനയെ തുടർന്ന് ഓട്ടോയിൽ താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. 

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. ആശുപത്രിയിലെ നഴ്സുമാരും മറ്റു ജീവനക്കാരും ചേർന്ന് യുവതിയെയും കുഞ്ഞിനെയും ലേബർ റൂമിലെത്തിച്ചു തുടർ പരിചരണങ്ങൾ നൽകി. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു. ഗർഭിണിയായിരുന്നെങ്കിലും ഇതുവരെ ഇവർ ഡോക്ടറെ കാണിച്ചിരുന്നില്ല. പ്രസവത്തിനായാണ് ഇന്നലെ ആദ്യമായി ആശുപത്രിയിൽ വരുന്നത്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. ആദ്യത്തെ പ്രസവം നാട്ടിൽ വീട്ടിൽ വച്ചായിരുന്നു. മൂത്തത് പെണ്കുട്ടിയാണ്. സെന്ററിങ് ജോലിക്കാരനാണ് ഭർത്താവ് സാഗർ. ഇവർ കേരളത്തിലെത്തിയിട്ട് 18 മാസമായി.