Wednesday, September 2

‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ല ; പിഡിപി

തിരുരങ്ങാടി : ഭാരതത്തിന്റെ 77 -ാം സ്വാതന്ത്ര്യ ദിനാഘോഷം പിഡിപി തെന്നല പഞ്ചാത്ത് കമ്മറ്റി വിപുലമായി ആഘോഷിച്ചു. പുക്കിപറബ് ആങ്ങാടിയില്‍ പിഡിപിയുടെ മുതിര്‍ന്ന നേതാവ് അബുബക്കര്‍ ഹാജി പതാക ഉയര്‍ത്തി. രാജ്യത്തെ ഒറ്റികൊടുത്ത ദേശദ്രോഹികളായ അഭിനവ ദേശീയ വാദികളെ തിരസ്‌ക്കരിക്കണമെന്നും യഥാര്‍ത്ഥ ദേശ സ്‌നേഹികളെയും സ്വാതന്ത്ര്യ സമര പോരാളികളേയും സ്മരിക്കണമെന്നും ‘ഇന്ത്യ’ എന്ന ആശയത്തെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും പിഡിപി അഭിപ്രായപ്പെട്ടു

ജലീല്‍ ആങ്ങാടന്‍, ജില്ല കൗണ്‍സില്‍ അംഗം മുഹമ്മദ് കുട്ടി പുക്കിപറബ്, റഷിദ് കരുബില്‍, പിടി കോയ, അനസ് തെന്നല എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഷമീര്‍ കെ പാറപ്പുറം സ്വാഗതവും ഇര്‍ഷാദ് തെന്നല നന്ദിയും പറഞ്ഞു

ശരീഫ് തറയില്‍, കുഞ്ഞുട്ടി ബെസ്റ്റ് ബസാര്‍, ശെഖ് ബിരാന്‍, യുനുസ് അറക്കല്‍ എന്നിവര്‍ മധുര വിതരണത്തിന് നേതൃത്വം നല്‍കി