Wednesday, September 2

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു

കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ വെറുതെ വിട്ടു. പന്ന്യന്നൂര്‍ സ്വദേശികളായ എട്ട് പേരെയാണ് തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

2009 മാര്‍ച്ച് 12 ന് രാത്രി ഏഴേകാല്‍ മണിയോടെയാണ് സംഭവം. പാനൂരില്‍ സിപിഎം പ്രവര്‍ത്തകനായ ചമ്പാട്ട് ചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പന്ന്യന്നൂര്‍ സ്വദേശികളും ബി.ജെ.പി. പ്രവര്‍ത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോള്‍ വീട്ടില്‍ കുട്ടന്‍ എന്ന അജയന്‍ (50) നാലു പുരക്കല്‍ എന്‍.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവന്‍ (45), മൊട്ടമ്മല്‍ എം. ഷാജി(52), പുത്തന്‍ പുരയില്‍ ദിലീപ് കുമാര്‍ (53), പി.പി മന്മദന്‍ (48) എന്നിവരാണ് പ്രതികള്‍. ഇവരില്‍ വി.സി.സന്തോഷ് വിചാരണ വേളയില്‍ മരിച്ചു.