നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനം വിധിയെഴുതും ; എംവി ഗോവിന്ദന്‍ മാസ്റ്റര്‍
നിലമ്പൂര്‍ : മത രാഷ്ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഉപതെരഞ്ഞെടപ്പില്‍ നിലമ്പൂരില്‍ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട് ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത് വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണത്തിലേക്ക് നയിക്കുന്നതാണ് ജമാഅത്തെ സഖ്യം. ഇത് ഭൂരിപക്ഷ വര്‍ഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര- ജനാധിപത്യ ചിന്താഗതിക്കാര്‍ക്കൊപ്പം യഥാര്‍ഥ മത വിശ്വാസികളും ഈ വര്‍ഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ് നിലമ്പൂരിലെ പ്രതീക്ഷയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി മ...